നമസ്‌തേ,
സോഷ്യൽ എക്സ്പർട്ട്‌സ് വൊളന്ററി അസോസിയേഷന്റെ (SEVA INDIA) ആഭ്യമുഖ്യത്തിൽ 2024 നവംബർ 15 മുതൽ 21 വരെ ചൈൽഡ് കൗൺസിലിങ് എന്നവിഷയത്തെ സംബന്ധിച്ച് ഒരു സമഗ്ര പരിശീലന പരിപാടി നടത്തപെടുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു . കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും, ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനും , ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൗൺസിലിംഗ് കഴിവുകൾ വികസിപ്പിക്കാനുമുള്ള മികച്ച അവസരമാണ് ഏഴുദിവസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടി.
പ്രമുഖ മനഃശാസ്ത്ര വിദഗ്ധരും, കൗൺസിലർമാരും നേതൃത്വം നൽകുന്ന ഈ പരിപാടിയിൽ , കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടും, വിവിധ സാഹചര്യങ്ങളിൽ കൗൺസിലിംഗ് സഹായം നൽകുന്നതിന് ആവശ്യമായ ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ചും ,നിയമ വശങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെടുന്നു. കുട്ടികളുമായി നേരിട്ട് ഇടപഴകുന്ന മാതാപിതാക്കൾ, അധ്യാപകർ, കൗൺസിലർമാർ, മാനസികാരോഗ്യ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ എന്നിവർക്കു വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിശീലന പരിപാടി , കുട്ടികളോടുള്ള വൈജ്ഞാനികവും സംവേദനാത്മകവുമായ സമീപനം കൈമാറുന്നു എന്നതിൽ പ്രത്യേക ഊന്നൽ കൊടുക്കുന്നു.
പരിപാടിയുടെ പ്രധാനമായ ലക്ഷ്യങ്ങൾ:
ഈ ഓൺലൈൻ പരിശീലനത്തിൽ പങ്കാളിയാകുന്നത്, കുട്ടികളുടെ മാനസികാരോഗ്യത്തിലേക്ക് ഒരു വിപുലമായ കാഴ്ചപ്പാട് നൽകുകയും, കൗൺസിലർമാർക്കും മറ്റ് പ്രൊഫഷണലുകൾക്കും കുട്ടികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും. സേവാ ഇന്ത്യയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ മഹത്സംരംഭത്തിൽ എല്ലാവരുടെയും അനുഗ്രഹങ്ങളും സഹകരണവും സവിനയം പ്രതീക്ഷിച്ചു കൊള്ളുന്നു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9446220616
REGISTER NOW